Connect with us

Kerala

വയനാട്ടിലെ കാട്ടുതീക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സൂചന

Published

|

Last Updated

മാനന്തവാടി: വയനാട്ടിലെ കാട്ടുതീക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് സൂചന. ഒരേ സമയം ഏഴിടങ്ങളില്‍ തീ പടര്‍ന്നതും തീ പടരുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതുമാണ് തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പ് എത്താന്‍ കാരണം. ഫോട്ടോയെടുക്കാന്‍ ശ്രമിച്ച അന്‍വര്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ ക്യാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് കൈക്കലാക്കിയിരുന്നു.

20 കിലോമീറ്റര്‍ ചുറ്റളവില്‍ 1200ഓളം എക്കര്‍ വനമാണ് ഞായറാഴിച്ച കത്തിനശിച്ചത്. വന്‍ മരങ്ങളും തീയില്‍ കത്തിനശിച്ചു. നിരവധി വന്യ ജീവികളും അഗ്നിക്കിരയായിരുന്നു. ഞായറാഴ്ച്ച രാവിലെ 10 മണിയോടെ തൂണ്ടുകാപ്പിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പത്തുവര്‍ഷത്തിനിടെ വയനാട്ടില്‍ ഉണ്ടായ ഏറ്റവും വലിയ തീപ്പിടുത്തമാണ് ഇതെന്നാണ് വനംവകുപ്പ് പറയുന്നത്.

അതേസമയം തീപിടുത്തത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് വനം വിജിലന്‍സ് വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest