നവാസ് വധം ടി പി മോഡല്‍ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

Posted on: March 17, 2014 10:34 am | Last updated: March 18, 2014 at 12:51 am
SHARE

chennithalaതൃശൂര്‍: പെരിഞ്ഞനം നവാസ് വധത്തിന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ടി പി വധം നടപ്പാക്കിയ അതേ രീതിയിലാണ് ഇവിടെയും കണ്ടത്. ഇതിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. നവാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അതേസമയം, നവാസ് വധവുമായി ബന്ധപ്പെട്ട് മൂന്ന് സി പി എം പ്രവര്‍ത്തകരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ലോക്കല്‍ സെക്രട്ടറി രാമദാസ് ഉള്‍പ്പെടെ എട്ടു പേരെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.