വയനാട്ടില്‍ യു ഡു എഫിനും ഷാനവാസിനുമെതിരെ പോസ്റ്റര്‍

Posted on: March 17, 2014 8:50 am | Last updated: March 18, 2014 at 12:51 am
SHARE

shanavassവയനാട്: വയനാട്ടില്‍ കോണ്‍ഗ്രസിനും യു ഡി എഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസിനുമെതിരെ വ്യാപക പോസ്റ്ററുകള്‍. ഇത്തവണ മണ്ഡലത്തില്‍ യു ഡി എഫ് തോല്‍ക്കുമെന്നും അതിന് ഉത്തരവാദികള്‍ രമേശ് ചെന്നിത്തലയും ഹൈക്കമാന്റുമാണെന്നും പോസ്റ്ററില്‍ പറയുന്നു. ഇന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം യു ഡി എഫിന്റെ കെട്ടുറപ്പ് തകര്‍ക്കാനുള്ള ഇടതുപക്ഷ ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്ററെന്ന് ഡി സി സി പ്രസിഡന്റെ കെ എല്‍ പൗലോസ് പ്രതികരിച്ചു.