Connect with us

Wayanad

ജില്ലയില്‍ കാട്ടുതീ വ്യാപകമായി: ഏക്കര്‍കണക്കിന് വനം തീക്കത്തി നശിച്ചു

Published

|

Last Updated

മാനന്തവാടി/സുല്‍ത്താന്‍ ബ ത്തേരി: തോല്‍പ്പെട്ടി വന്യ ജീവി സങ്കേത്തില്‍ വന്‍ അഗ്‌നി ബാധ.തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട കോട്ടിയൂര്‍, കാരമാട്, തുണ്ടുകാപ്പ്, ചക്കിണി തുടങ്ങിയ പ്രദേശങ്ങള്ളിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടുകുടിയാണ് തീ പിടിച്ചത്.
50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന തുണ്ട് കാപ്പ് കോളനിക്ക് കോളനിക്ക് 100 മീറ്റര്‍ സമീപം വരെ 20 മീറ്റര്‍ ഉയരത്തേക്ക് തീ കത്തുകയായിരുന്നു. കൂടാതെ സമീപത്തുള്ള സ്വകാര്യ തോട്ടത്തിലേക്കും തീ പടര്‍ന്നു പിടിച്ചു.
മാനന്തവാടിയില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് നാല് യൂണിറ്റും ബത്തേരി നിന്നും രണ്ട് യൂണിറ്റും ഫയര്‍ഫോഴ്‌സ് എത്തി. ഫയര്‍ഫോഴ്‌സ് വാഹനത്തിലെ വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് കോളനീക്ക് സമീപത്തെ ഉപയോഗ ശ്യൂന്യമായ കുളത്തില്‍ നിന്നും വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണക്കാനുള്ള ശ്രമം നടത്തിയത്. തീ പടര്‍ന്നു പിടിച്ചതോടെ മാനന്തവാടി തോല്‍പ്പെട്ടി റോഡിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.
അപ്രക്ഷീതമായിട്ടുണ്ടായ കാട്ടുതീയില്‍ 40 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടുകൂടി മാനന്തവാടി അമ്പുകുത്തിയിലെ വനം വകുപ്പിന് കീഴിലെ വനവിഭാവ സംസ്‌ക്കാരണ പരിശീലന കേന്ദ്രത്തിനും തീപിടിച്ചു.
ഫയര്‍ഫോഴ്‌സ് യൂണിറ്റ് കിണഞ്ഞ് പരിശ്രമിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുകയാണ്. ജനങ്ങളുടെ സുരക്ഷിത്വം കണക്കിലെടുത്ത് മാനന്തവാടി താലൂക്കിലെ ആശുപത്രികളിലെ മുഴുവന്‍ ആബുലന്‍സുകളും സംഭവ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
എറെ വൈകിയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചുകളിലെ വിവിധ വനങ്ങളില്‍ കാട്ടുതീ പടര്‍ന്ന് ഏക്കര്‍ കണക്കിന് വനം കത്തി നശിച്ചു. പറവകളും, ഇഴജന്തുക്കളും ചെറിയ വന്യമൃഗങ്ങളുമായി നിരവധി ജീവികളും വെന്തുചാമ്പലായി. തോട്ടാമൂല സെക്ഷനിലെ കുമിഴി, കൊമ്പംമൂല, കരടിമുണ്ട എന്നീ വനങ്ങളിലായിരുന്നു ഇന്നലെ രാവിലെ മുതല്‍ തീ പടര്‍ന്നത്. ഉച്ചക്ക് ശേഷം പൊന്‍കുഴി വനങ്ങളിലും തീ പടര്‍ന്നു. ഒരേ സമയത്താണ് പല സ്ഥലങ്ങളിലായി കാട്ടു തീ പടര്‍ന്നത്. ഉണങ്ങി വീണ മുളങ്കൂട്ടങ്ങള്‍ കാടാകെ പരന്നു കിടക്കുകയാണ്. കാട്ടുതീക്ക് ഇത് കാരണമാവുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നു. പല സ്ഥലത്തും മുളങ്കൂട്ടങ്ങള്‍ക്കാണ് തീ പിടിച്ചത്. പരമ്പരാഗതമായ രീതിയില്‍ എതിര്‍ തീയിട്ടും, അടിച്ചു കെടുത്തിയുമാണ് കാട്ടുതീ ശമിപ്പിച്ചത്. തീ കെടുത്താന്‍ വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. അഗ്നി ശമന സേനയുടെ വാഹനങ്ങള്‍ക്ക് കാട്ടിനുള്ളിലേക്ക് എത്താന്‍ കഴിയാത്തത് തീ ആളി പടരാന്‍ ഇടയാക്കി. മഴ ലഭിച്ചില്ലെങ്കില്‍ വരം ദിവസങ്ങളില്‍ കാട്ടു തീ വ്യാപിക്കുമെന്ന ഭീതിയിലാണ് വനപാലകര്‍.