എസ് ജെ എം വിജ്ഞാന പരീക്ഷ: മുഹമ്മദ് നുഅ്മാന് ഒന്നാം റാങ്ക്

Posted on: March 17, 2014 8:41 am | Last updated: March 17, 2014 at 8:41 am
SHARE

കല്‍പ്പറ്റ: സുന്നീ ജംഇയ്യത്തുല്‍മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി റെയ്ഞ്ച്-ജില്ലാ തലങ്ങളില്‍ നടത്തിയ വിജ്ഞാന പരീക്ഷ 2014 ല്‍ സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചിലെ പുത്തന്‍കുന്ന് തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് നുഅ്മാന്‍ 95ശതമാനം മാര്‍ക്ക് നേടി ഒന്നാം റാങ്കിന് അര്‍ഹനായി.
ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുന്നീ വിദ്യാഭ്യാസ ബോഡിലെ നാല് മുതല്‍ 10 വരെയുള്ള മദ്‌റസ വിദ്യാര്‍ഥികളായിരുന്നു മത്സരാര്‍ഥികള്‍.
ജില്ലയില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്ത 500ല്‍പ്പരം വിദ്യാര്‍ഥികളില്‍ റെയ്ഞ്ച്-ജില്ലാ തലത്തില്‍ ഉന്നത മാര്‍ക്ക് നേടിയ മുഹമ്മദ് നുഅ്മാന്‍ ബത്തേരി പുത്തന്‍കുന്നിലെ കാപ്പാടന്‍ ഹംസ അഹ്‌സനി- നുസൈബ ദമ്പതികളുടെ പുത്രനും സെന്റ് തോമസ് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കഴിഞ്ഞ സ്‌കൂള്‍ അറബിക് കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ആലിയ, നാഇമ എന്നിവര്‍ സഹോദരിമാരാണ്.
മറ്റു ക്ലാസുകളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍. സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചിലെ പുത്തന്‍കുന്ന് തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയിലെ അഞ്ചാം തരത്തിലെ വലിയ പാറക്കണ്ടി ഹാരിസിന്റെ മകള്‍ അല്‍ഫിദ ഫാത്വിമ വി പി, വെള്ളിമാട് മൂനീറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഏഴാം തരം വിദ്യാര്‍ഥിനി കളപിലാവില്‍ ശരീഫിന്റെ മകള്‍ കെ എസ് സുഹാന പടിഞ്ഞാറത്തറ റെയ്ഞ്ചിലെ യു എ എം ബദ്‌റുല്‍ഹുദ കരിമ്പുമ്മല്‍ മദ്‌റസയിലെ എട്ടാം തരം വിദ്യാര്‍ഥിനി ഹംസയുടെ മകള്‍ മുഹ്‌സിന ബീഗം, ജമാലിയ്യ സുന്നിയ്യ ചെറുവേരി മദ്‌റസയിലെ ഒമ്പതാം തരം വിദ്യാര്‍ഥിനി പി എം സൈദ് സഖാഫിയുടെ മകള്‍ ജുബൈരിയ്യ, കല്‍പ്പറ്റ റെയ്ഞ്ചില്‍ ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യ പത്താം തരം മദ്‌റസയിലെ കുന്നുമ്മല്‍ ശംസുദ്ദീന്റെ മകന്‍ കെ എസ് ആബിദ്. റെയ്ഞ്ചില്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍. മമ്പഉല്‍ഹുദ മദ്‌റസ വെള്ളാംകുന്നിലെ പൂളക്കല്‍ മജീദിന്റെ മകള്‍ മുഹ്‌സിന(ചുണ്ട റെയ്ഞ്ച്), താഞ്ഞിലോട് സ്വിറാത്തുല്‍ മുസ്തഖീം മദ്‌റസയിലെ കക്കോത്ത് അബ്ദുര്‍റഹ്മാന്റെ മകന്‍ മിദ്‌ലാജ്(മേപ്പാടി റെയ്ഞ്ച്), വെള്ളാഞ്ചേരി സിറാജുല്‍ ഹുദ സുന്നീ മദ്‌റസയിലെ എം കെ കുഞ്ഞാലി മുസ്‌ലിയാരുടെ മകള്‍ മുനവ്വിറ(മാനന്തവാടി റെയ്ഞ്ച്). പരീക്ഷയില്‍ പങ്കെടുത്തവരെ എസ് ജെ എം ജില്ലാ കമ്മിറ്റി, വിജ്ഞാനപരീക്ഷ സമിതി 2014, മുഅല്ലിം വെല്‍ഫയര്‍ഫണ്ട് സമിതി അഭിനന്ദിച്ചു.
പ്രഖ്യാപന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ മമ്മൂട്ടി മദനി തരുവണ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സിദ്ദീഖ് മദനി മേപ്പാടി പ്രഖ്യാപനം നടത്തി.ജഅ്ഫര്‍ സഅദി, മജീദ് മുസ്‌ലിയാര്‍, അലവി സഅദി, ഹുസൈന്‍ മുസ്‌ലിയാര്‍ ഓടത്തോട് എന്നിവര്‍ പ്രസംഗിച്ചു.
ഒന്നാം റാങ്കുകാരനുള്ള സമ്മാനം പുത്തന്‍കുന്ന് തന്‍വീറുള്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുന്ന പാരന്‍സ് കോണ്‍ഫ്രന്‍സില്‍ വിതരണം ചെയ്യും. എസ് ജെ എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ -റെയ്ഞ്ച് ഭാരവാഹികള്‍, മഹല്ല് കമ്മിറ്റി അംഗങ്ങള്‍, മഹല്ല് നിവാസികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.