Connect with us

Malappuram

ഐ എന്‍ എല്ലിന് വരെ വിരട്ടാന്‍ കഴിയുന്ന പാര്‍ട്ടിയായി സി പി എം : മന്ത്രി ആര്യാടന്‍

Published

|

Last Updated

അരീക്കോട്: ഐ എന്‍ എല്ലിനുവരെ വിരട്ടാന്‍ പറ്റുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാത്ത ഐ എന്‍ എല്‍ സീറ്റ് ചോദിച്ചു ചെല്ലുന്ന ഗതികേടിലാണ് സി പി എമ്മെന്നും മന്ത്രി പറഞ്ഞു. അരീക്കോട് നടന്ന വയനാട് മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ എന്‍ എല്ലിനെ 20 വര്‍ഷമായി മുന്നണിയിലെടുക്കാതെ മാറ്റി നിര്‍ത്തിയ ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കാന്‍ സമ്മതിച്ചത് സി പി എമ്മിന്റെ ദയനീയ സ്ഥിതിയയാണ് വ്യക്തമാക്കുന്നത്. എ കെ ജിയും ഇ എം എസും നയിച്ച സി പി എം സ്വന്തമായി സ്ഥാനാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥയിലാണിപ്പോള്‍. അച്യുതാനന്ദനെ ഒതുക്കാനായിരുന്നു പിണറായി വിജയന്റെ യാത്രയെന്നും ആര്യാടന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ പ്രതിപക്ഷ വിരുദ്ധവികാരമാണുള്ളത്. രണ്ടര വര്‍ഷം കൊണ്ട് തുല്യയില്ലാത്ത വികസന ക്ഷേമപ്രവര്‍ത്തനങ്ങളെ നുണപ്രചാരണങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ച എല്‍ ഡി എഫിനെ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറായ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാകുമെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ബാധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാടെടുത്തത് കേരള സംസ്ഥാനം മാത്രമാണ്. ക്‌സതൂരിരംഗന്‍ വിഷയത്തില്‍ പോരാട്ടം തുടരുമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വാദിഖലി ശിഹാബ് തങ്ങള്‍, സ്ഥാനാര്‍ഥി എം ഐ ഷാനവാസ്, എം എല്‍ എമാരായ പി കെ ബഷീര്‍, സി മോയിന്‍കുട്ടി, ജോണി പുല്ലന്താണി, വി കുഞ്ഞാലി, മാത്യു സെബാസ്റ്റ്യന്‍, കൃഷ്ണന്‍ കോട്ടുമല, പി വി അബ്ദുല്‍ വഹാബ്, അഡ്വ. സജി ജോസഫ്, വി എ കരീം പ്രസംഗിച്ചു. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

Latest