സൂക്ഷിക്കുക! മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ഫേസ്ബുക്കില്‍ വൈറസ് പടരുന്നു

Posted on: March 16, 2014 8:52 pm | Last updated: March 16, 2014 at 8:52 pm
SHARE

malasian flight virus
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ഫേസ്ബുക്കില്‍ വൈറസ് പടരുന്നു. കാണാതായ MH370 വിമാനം കണ്ടെത്തിയെന്ന് കാണിച്ച് ഒരു വീഡിയോ ചിത്രമാണ് മാല്‍വെയര്‍പടര്‍ത്താന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു കാരണത്താലും അതില്‍ ക്ലിക്ക് ചെയ്യരുതെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്രിമ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നത് ഹാക്കര്‍മാരുടെ സ്ഥിരം പരിപാടിയാണ്. ഇത്തരം വാര്‍ത്തകളില്‍ ക്ലിക്ക് ചെയ്താല്‍ ഹാക്കര്‍മാരുടെ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അവിടെ വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഷെയര്‍ ചെയ്യാന്‍ സന്ദേശം ലഭിക്കും. ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ വരുതിയിലാകുകയും ചെയ്യുമെന്ന് ഉറപ്പ്.