ഗുജറാത്ത്: മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ- രാഹുല്‍

Posted on: March 16, 2014 8:06 pm | Last updated: March 16, 2014 at 9:10 pm
SHARE

rahul-and-modiന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് രാഹുല്‍ ഗാന്ധി. അന്വേഷണ സംഘത്തിനിടയില്‍ തന്നെ ഇത്തരത്തില്‍ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരും. വര്‍ഗീയ ശക്തികള്‍ക്കെതിരെ യു പി എ പോരാടും. വര്‍ഗീയതക്കെതിരായ കോണ്‍ഗ്രസിന്റെ നയങ്ങളോട് യോജിപ്പുള്ള ആരുമായും സഖ്യത്തിന് തയ്യാറാണ്. വെല്ലുവിളികള്‍ നിറഞ്ഞ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് നേരിടുന്നത്. അതില്‍ പാര്‍ട്ടി വിജയിക്കുമെന്നും രാഹുല്‍ പ്രത്യാശ പ്രടിപ്പിച്ചു.