മോഡിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ തയ്യാര്‍: കെജരിവാള്‍

Posted on: March 16, 2014 6:55 pm | Last updated: March 17, 2014 at 11:36 am
SHARE

kejri_bang_rally_360x270ബംഗളുരു: ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നരേന്ദ്ര മോഡിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എ എ പി നേതാവ് അരവിന്ദ് കേജരിവാള്‍. ഇതിനായി ജനഹിതമറിയാല്‍ മാര്‍ച്ച് 23ന് വരാണസിയില്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ആം ആദ്മി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നലത്തെ ബി ജെ പി യോഗം നരേന്ദ്രമോഡിയെ വരാണസിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഗുജറാത്തിന് പുറത്ത് എവിടെ മോഡി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന് കേജരിവാള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.