ദേവയാനി: അമേരിക്ക രാഷ്ട്രീയ പരിഹാരം കാണമെന്ന് ഖുര്‍ഷിദ്

Posted on: March 16, 2014 3:59 pm | Last updated: March 17, 2014 at 8:15 am
SHARE

salman gurshidന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇന്ത്യാ- യു എസ് ബന്ധത്തിലുണ്ടായ പ്രതിസന്ധിക്ക് യു എസ് രാഷ്ട്രീയ പരിഹാരം കാണണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പ്രായോഗികമായ പരിഹാരമാര്‍ഗങ്ങളിലൂടെ ദേവയാനി കേസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിസ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ദേവയാനി ഖൊബ്രഗഡെക്കെതിരെ ചുമത്തിയ കേസ് യു എസ് ഫെഡറല്‍ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും ദേവയാനിക്കെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഇന്ത്യാ – യു എസ് ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്.