ജിദ്ദ വിമാനത്താവളത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: March 16, 2014 11:23 am | Last updated: March 17, 2014 at 8:15 am
SHARE

jeddha airportജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി അയ്യൂബ് ഖാന്‍ (38) ആണ് മരിച്ചത്. സൗദിയ ടെര്‍മിനലിലെ ടോയ്‌ലെറ്റിലാണ് മയ്യിത്ത് കണ്ടെത്തിയത്.

സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചതിനെ തുടര്‍:് മുംബൈ വഴി തിരുവനന്തപുരത്തേക്ക് പുറപ്പെടാനാണ് അയ്യൂബ് ഖാന്‍ എത്തിയത്. ഒരു മാസം മുമ്പ് ഗള്‍ഫില്‍ എത്തിയ ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് സഊദി അധികൃതര്‍ അന്വേഷണം തുടങ്ങി.