വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണം ലക്ഷ്യമിട്ട്?

Posted on: March 16, 2014 10:58 am | Last updated: March 17, 2014 at 8:14 am
SHARE

malasian airlinesക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണം ലക്ഷ്യമിട്ടാകാമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നാണ് ഈ തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിമാന റാഞ്ചികളുടെ ലക്ഷ്യം ഇന്ത്യന്‍ നഗരത്തില്‍ 9/11 ആക്രമണം നടത്തലായിരിക്കാമെന്ന് മുന്‍ അമേരിക്കന്‍ ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോട്ട് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ എട്ടിന് കാണാതായ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം പാക് വ്യോമപാതയിലൂടെ സഞ്ചരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

അതേസമയം, ഇത്തരത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഒരു സ്ഥിരീകരണവും ഇല്ല.