ഇസ്‌കി-സിനാവ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ സംഭവസ്ഥലത്തു മരിച്ചു

Posted on: March 16, 2014 3:25 am | Last updated: March 16, 2014 at 3:34 am
SHARE

accidentമസ്‌കത്ത്: ഇസ്‌കി-സിനാവ് റോഡില്‍ ഇന്നലെയുണ്ടായ ദാരുണമായ അപകടത്തില്‍ നാലു പേര്‍ സംഭവസ്ഥലത്തു വെച്ചു മരിച്ചു. ഐസ് ക്രീം കയറ്റി വന്ന ലോറിയുമായി മത്സ്യം കൊണ്ടുപോകുന്ന പിക്ക്അപ് വാഹനം കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു മാറിയ പിക്കപ്പിനു തീ പിടിച്ചു. ഏതു വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചതെന്നു വ്യക്തമല്ല. പിക്കപ്പ് വാഹനത്തില്‍ നിന്നും ഒരു കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സൊഹാര്‍ മിന റൗണ്ട് എബൗട്ടില്‍ ഇന്നലെയുണ്ടായ മറ്റൊരു അപകടത്തില്‍ റോഡരികില്‍ പച്ചക്കറി വില്‍പന നടത്തുകയായിരുന്ന ബാലന് ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണം വിട്ടു വന്ന മിനി ബസ് റോഡരികിലേക്ക് ഇരച്ചു കയറി പച്ചക്കറി സ്റ്റാന്‍ഡ് തകര്‍ത്ത് ബാലനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവിടെ റോഡരികില്‍ കച്ചവടം നടത്തുന്നത് വാഹനമോടിക്കുന്നവര്‍ക്ക് ഭീതി സൃഷ്ടിക്കാറുണ്ട്. അന്‍സാബില്‍ നടന്ന മറ്റൊരു വാഹനാപകടത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഖാബൂറയില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. സാരമല്ലാത്ത പരുക്കുകളാണ് സംഭവിച്ചതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെന്നും പോലീസ് പറഞ്ഞു. സൊഹാറില്‍ നടന്ന മറ്റൊരപകടത്തില്‍ നാലു പേ#്‌രക്കു പരുക്കേറ്റു. ഇവരുടെയും പരുക്ക് ഗുരുതരമല്ല. സഹമില്‍ ഉണ്ടായ വാഹന കൂട്ടിയിടിയില്‍ രണ്ടു പേര്‍ക്കു സാരമല്ലാത്ത പരുക്കേറ്റു. അപകടസ്ഥലങ്ങളിലെല്ലാം അടിയന്തര സഹായമെത്തിക്കുയും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കി ഗതാഗത തടസം ഒഴിവാക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.