ബോബി ചെമ്മണൂരിന്റെ മാരത്തോണ്‍ അഞ്ചാം ദിവസത്തിലേക്ക്‌

Posted on: March 16, 2014 2:03 am | Last updated: March 16, 2014 at 2:03 am
SHARE

boby chemmanurകണ്ണൂര്‍: ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ജനങ്ങള്‍ക്കുവേണ്ടി ലോകത്തെ ഏറ്റവും വലിയ രക്ത ബേങ്ക് രൂപവത്കരിക്കാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ ഓടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ ബോബി ചെമ്മണൂറിന്റെ മാരത്തോണ്‍ അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞ ബുധനാഴ്ച കാസര്‍കോഡ് ഗവണ്ട്‌മെന്റ് കോളജില്‍ നിന്നാരംഭിച്ച മാരത്തോണ്‍ അനേകം കിലോമീറ്റര്‍ താണ്ടി നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ 8.30ന് വെള്ളൂരില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ വിവിധ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ കടന്ന് ഏമ്പേറ്റിലെത്തി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരികരത്തെ പ്രമുഖര്‍ സംബന്ധിച്ചു. പയ്യന്നൂര്‍ എം ല്‍ എ. സി കൃഷ്ണന്‍, ഇ പി ജയരാജന്‍, കല്യാശ്ശേരി എം എല്‍ എ ടി വി രാജേഷ് എന്നിവര്‍ പങ്കെടുത്തു.