യു ഡി എഫിന് അനുകൂല സാഹചര്യം: ചെന്നിത്തല

    Posted on: March 16, 2014 1:56 am | Last updated: March 16, 2014 at 1:56 am
    SHARE

    CHENNITHALAകൊച്ചി: അടിയന്തരാവസ്ഥക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപതു സീറ്റും യു ഡി എഫ് നേടുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ശരശയ്യയിലായിരിക്കുകയാണെന്നും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു ഡി എഫിനനുകൂലമായ ജനവികാരം ആഞ്ഞടിക്കുകയാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
    ഇടതുമുന്നണി സീറ്റ് വിഭജനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ചര്‍ച്ചകള്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് 15 സീറ്റിലും സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങാന്‍ കഴിഞ്ഞു. ഒരു കാലത്തുമുണ്ടാകാത്ത ജനപിന്തുണയാണ് ഐക്യമുന്നണിക്ക് ലഭിക്കുന്നത്. സര്‍വേകളും വിലയിരുത്തലുകളും യു ഡി എഫ് വലിയ വിജയം നേടുമെന്ന സൂചനയാണ് നല്‍കുന്നത്. ചെന്നിത്തല പറഞ്ഞു.