ഗുജറാത്തികള്‍ക്ക് നവ്യാനുഭവമായി ബുര്‍ദ മജ്‌ലിസ്

Posted on: March 16, 2014 1:22 am | Last updated: March 16, 2014 at 1:22 am
SHARE

അഹമ്മദാബാദ്: കേരളത്തിലെ ശൈലിയിലുള്ള ബുര്‍ദ മജ്‌ലിസ് ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് നവ്യാനുഭവമായി. മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഹ്മദാബാദിലെ ഷാഹ് ആലം എം എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനത്തിലാണ് ബുര്‍ദ ആകര്‍ഷകമായത്. കാന്തപുരം അഹ്ദലിയ്യ ബുര്‍ദ ഫൗണ്ടേഷനാണ് ബുര്‍ദ മജ്‌ലിസ് അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. ഉര്‍ദുവിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മാത്രം പരിചയമുള്ള ഗുജറാത്ത് മുസ്‌ലിംകള്‍ ബുര്‍ദ പാരായണം സശ്രദ്ധം ശ്രവിച്ചു.