മര്‍കസ് എക്‌സ്‌പോ ശ്രദ്ധേയമായി

Posted on: March 16, 2014 1:21 am | Last updated: March 16, 2014 at 1:21 am
SHARE

അഹമ്മദാബാദ്: മര്‍കസ് വികസന മോഡല്‍ പരിചയപ്പെടുത്തുന്ന മര്‍കസ് എക്‌സ്‌പോ ദേശീയ ഇസ്‌ലാമിക സമ്മേളന നഗരിയില്‍ ശ്രദ്ധപിടിച്ചു പറ്റി. ഇദ്‌രീസ് വോറ ഐ എ എസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഗുജറാത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് എക്‌സ്‌പോയിലെ മുഖ്യ ഇനം. വിദ്യാഭ്യാസ രംഗത്തെ പുതിയ കാല്‍വെപ്പുകള്‍, സാമൂഹിക സേവനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എക്‌സ്‌പോ വിശദമായി പരിചയപ്പെടുത്തുന്നു.
റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്കു കീഴില്‍ ഉത്തരേന്ത്യയിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കലാപത്തിലെ ഇരകള്‍ക്കും നല്‍കിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിശദമായ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാന്‍മസാലകള്‍ക്കെതിരെ ജനജാഗ്രത ക്ഷണിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പ്രദര്‍ശനങ്ങളും എക്‌സ്‌പോയിലുണ്ട്.