ഇമാന് മടുത്തു

    Posted on: March 16, 2014 12:40 am | Last updated: March 16, 2014 at 12:52 am
    SHARE

    പാറ്റ്‌ന: ബീഹാറില്‍ ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടിയായി എം എല്‍ എയുടെ പടിയിറക്കം. ആര്‍ ജെ ഡിയുടെ എം എല്‍ എ അക്തറുല്‍ ഇമാന്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നു.
    കിഷന്‍ഗഞ്ച് ജില്ലയിലെ കോച്ച്ദാം മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് അക്തറുല്‍ ഇമാന്‍. കോണ്‍ഗ്രസിന്റെ ആശയങ്ങളനുസരിച്ചാണ് ആര്‍ ജെ ഡിയുടെ പ്രവര്‍ത്തനമെന്ന് ഇമാന്‍ ആരോപിച്ചു.
    ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജെ ഡി യു സ്ഥാനാര്‍ഥിയായ ഇമാന്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.