ആം ആദ്മി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ നിഷേധ വോട്ട്: കെ അജിത

    Posted on: March 16, 2014 12:43 am | Last updated: March 16, 2014 at 12:43 am
    SHARE

    ajithaകൊച്ചി: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ നിഷേധ വോട്ട് രേഖപ്പെടു ത്തുമെന്ന് കെ അജിത. ജനകീയ നവോത്ഥാന കൂട്ടായ്മയുടെ സാമൂഹിക നീതി സംഗമത്തില്‍ ‘നവോത്ഥാനം- പ്രതിസന്ധിയും പ്രതീക്ഷയും”എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഭരണത്തിലുള്ളവര്‍ക്ക് ഉള്‍ക്കിടിലം സൃഷ്ടിക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് എ എ പി. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ബി ജെ പി തുടങ്ങിയ പാര്‍ട്ടികളോട് യോജിക്കാന്‍ കഴിയില്ല. മോദി ഒരു തരത്തിലും നാടു ഭരിക്കാന്‍ പാടുള്ളതല്ല. എ എ പി സ്ഥാനാര്‍ഥിയായ സാറാ ജോസഫിന് പൂര്‍ണ പിന്തുണ നല്‍കും. ഇപ്പോള്‍ തന്നെ നമ്മുടെ രാജ്യം ഭരിക്കുന്നത് അംബാനി ആണെന്ന് കെജ്‌രിവാള്‍ പറയുന്നു. അത്തരക്കാര്‍ക്ക് ഒരിക്കലും ഭരണം ഏല്‍പ്പിച്ചു കൊടുക്കരുത്. അതിനു വേണ്ട തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും അവര്‍ പറഞ്ഞു.