ബി എസ് പി ഒറ്റക്ക് മത്സരിക്കും

    Posted on: March 16, 2014 12:24 am | Last updated: March 16, 2014 at 12:24 am

    bspതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി സംസ്ഥാനത്ത് ആരുമായി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് മാനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ ആരുമായി സഖ്യത്തിനില്ലെന്ന ദേശീയ അധ്യക്ഷ മായാവതിയുടെ നിലപാടിനനുസൃതമായാണ് സംസ്ഥാനത്തെ തീരുമാനം. തിരുവനന്തപുരത്ത് ജെ സുധാകരനാണ് മത്സരിക്കുക.