Connect with us

Gulf

സിം രജിസ്‌ട്രേഷന്‍: 17 മുതല്‍ സര്‍വീസ് നിര്‍ത്തലാക്കും

Published

|

Last Updated

ദുബൈ: മൊബൈല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനും ദേശ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് യു എ ഇ നടപ്പാക്കുന്ന സിം രജിസ്‌ട്രേഷന്റെ സമയ പരിധി നാളെ അവസാനിക്കും.”മൈ നമ്പര്‍, മൈ ഐഡന്റിറ്റി” എന്ന പേരിലാണ് രജിസ്‌ട്രേഷനായി ട്രാ(ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി) കാമ്പയിന്‍ ആരംഭിച്ചത്.
സമയപരിധിക്കുള്ളില്‍ സിം റീ രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ഫോണ്‍ കണക്ഷനാണ് 17 മുതല്‍ വിച്ഛേദിക്കുകയെന്ന് ഇത്തിസലാത്ത് അറിയിച്ചു. ഉപയോക്താക്കളുടെ സൗകര്യാര്‍ഥം യു എ ഇയിലെ ഇത്തിസലാത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ ഇന്നു വൈകുന്നേരം നാലു മുതല്‍ രാത്രി പത്തു വരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായി പ്രവര്‍ത്തിക്കും. മറ്റു ദിവസങ്ങളില്‍ പതിവുപോലെയും സിം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഇത്തിസലാത്തിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്‌സ് ഐഡിയോ താമസവിസയുള്ള പാസ്‌പോര്‍ട്ടോ ഹാജരാക്കണം. രജിസ്‌ട്രേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ 800121 എന്ന ടോള്‍ഫ്രീ നമ്പരില്‍ മലയാളത്തിലും ലഭ്യമാണ്. റജിസ്‌ട്രേഷന് ംംം.ലശേമെഹമ.േമല എന്ന സൈറ്റിലും ബന്ധപ്പെടാവുന്നതാണ്.

Latest