Connect with us

Gulf

കുളിരായി മഴ, ആലിപ്പഴ വര്‍ഷം...

Published

|

Last Updated

അബുദാബി: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും ആലിപ്പഴ വര്‍ഷവും. ഇന്നലെ വൈകുന്നേരം മുതലായിരുന്നു അബുദാബി, ദുബൈ ഷാര്‍ജ തുടങ്ങിയ വിവിധ എമിറേറ്റുകളിലെ പലയിടങ്ങളിലായി മഴ പെയ്തത്. ശക്തമായ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയായിരുന്നു ദുബൈയില്‍ ഖിസൈസ്, ഊദ് മേത്ത ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായ്ത. ഷാര്‍ജ നഗരത്തിലും പരിസരങ്ങളിലും മഴ പെയ്തത്. രാത്രി എട്ടിന് ആരംഭിച്ച മഴ അര മണിക്കൂര്‍ നീണ്ടു നിന്നു. കനത്ത കാറ്റുമുണ്ടായി. ചാറ്റല്‍ മഴയോടെയായിരുന്നു തുടക്കം. തുടര്‍ന്നു ശക്തിപ്രാപിക്കുകയായിരുന്നു.

കനത്ത മഴയെ തുടര്‍ന്നു റോഡുകളില്‍ വെള്ളം നിറഞ്ഞു. ഇതുമൂലം വാഹനഗതാഗതം തടസപ്പെട്ടു. താഴ്ന്ന ഭാഗങ്ങളും വെള്ളത്തിലായി. അപ്രതീക്ഷിതമായി എത്തിയ മഴ ജനങ്ങളെ വലച്ചു. ഇശാ നമസ്‌ക്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നു പുറത്തിറങ്ങാനാവാതെ വിശ്വാസികള്‍ നില്‍ക്കുന്നത് കാണാമായിരുന്നുവെന്ന് റോളയില്‍ താമസക്കാരനായ അംജദ് അലി വ്യക്തമാക്കി. അല്‍ ഖാസിമിയ, അല്‍ ഗുബൈബ, അബുഷഗാറ തുടങ്ങിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെല്ലാം മഴ തിമര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റിനും മഴക്കും സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകുന്നേരത്തോടെയായിരുന്നു ദുബൈയില്‍ മഴ പെയ്തത്. പലയിടത്തും പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച കാലാവസ്ഥാ മാറ്റം നാളെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഇന്നലെ താപനില നന്നേകുറവായിരുന്നു.

 

Latest