Connect with us

Gulf

മുന്‍തസ പാര്‍ക്ക് തുറന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മുന്‍തസ അമ്യൂസ്‌മെന്റ് ആന്‍ഡ് വാട്ടര്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കു തുറന്നു. നേരത്തേയുണ്ടായിരുന്ന അല്‍ ജസീറാ പാര്‍ക്ക് വികസിപ്പിച്ചാണ് അമ്യൂസ്‌മെന്റ് ആന്‍ഡ് വാട്ടര്‍ പാര്‍ക്ക് ഒരുക്കിയത്. ഉദ്ഘാടന ദിവസം വൈകിട്ടു പരമ്പരാഗത കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.
രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണു വാട്ടര്‍ പാര്‍ക്കില്‍ പ്രവേശനം. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ മൂന്നുമുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂന്നുമുതല്‍ 12 വരെയുമാണു പ്രവേശനം. ശനിയാഴ്ച 10 മുതല്‍ രാത്രി 11 വരെയും. വാട്ടര്‍ പാര്‍ക്ക് പ്രവേശനത്തിനു120 സെന്റിമീറ്ററിനു മുകളില്‍ ഉയരമുള്ളവര്‍ക്കു 120 ദിര്‍ഹവും 80 മുതല്‍ 120 സെന്റിമീറ്റര്‍ വരെ ഉയരമുള്ളവര്‍ക്ക് 75 ദിര്‍ഹവുമാണു നിരക്ക്.
80 സെന്റിമീറ്ററിനു താഴെ ഉയരമുള്ള കുട്ടികള്‍ക്കു പ്രവേശനം സൗജന്യമാണ്. അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവേശനത്തിന് 80 സെന്റിമീറ്ററിനു മുകളില്‍ ഉയരമുള്ളവര്‍ക്കു 10 ദിര്‍ഹവും 80 താഴെയുള്ളവര്‍ക്കു സൗജന്യവുമാണ്. റൈഡുകള്‍ക്കു 15 മുതല്‍ 25 ദിര്‍ഹം വരെയാണു നിരക്ക്. ആഹാരപദാര്‍ഥങ്ങള്‍ അകത്തു കൊണ്ടുപോകാന്‍ അനുവദിക്കില്ല.

Latest