Connect with us

Gulf

കാറില്‍ നിന്നുള്ള മോഷണം കുറഞ്ഞതായി പൊലീസ്

Published

|

Last Updated

അബുദാബി: അബുദാബിയില്‍ കാറില്‍ നിന്നുള്ള മോഷണം 27 ശതമാനം കുറഞ്ഞതായി അബുദാബി പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മക്തൂം അല്‍ ശെരീഫി അറിയിച്ചു.
കഴിഞ്ഞവര്‍ഷം 104 മോഷണങ്ങളായിരുന്നു നടന്നത്. 2012ല്‍ മോഷണങ്ങളുടെ എണ്ണം 143 ആയിരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് മോഷണം കുറക്കാനുള്ള നടപടി ഊര്‍ജിതമാക്കിയത്. വാണിജ്യ വ്യവസായ മേഖല കേന്ദ്രീകരിച്ചു നടന്ന മോഷണശ്രമങ്ങള്‍ വിഫലമാക്കാന്‍ സാധിച്ചതായും പൊലീസ് വെളിപ്പെടുത്തി. വിവിധ രാജ്യക്കാരുടെ വാഹനത്തിനകത്ത് അനധികൃതമായി കടന്നാണ് 82 മോഷണങ്ങള്‍ നടന്നത്. വാഹനത്തിന്റെ വിന്‍ഡോ തകര്‍ത്താണ് 16 മോഷണങ്ങള്‍ നടത്തിയത്. വാഹനം ലോക്കുചെയ്യാന്‍ മറന്നു പോയതും മോഷണത്തിനു കാരണമായി.
കാറിനുള്ളില്‍ നിന്നു മോഷണം നടക്കുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍ പൊലീസ് ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണാതിരുന്നതും മോഷണത്തിനിടയാക്കിയിട്ടുണ്ട്. കാറില്‍ നിന്നിറങ്ങി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ബേക്കറികളിലേക്കും വീട്ടിലേക്കും പോകുന്നതിനിടയിലായിരുന്നു പലപ്പോഴും മോഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പണം, മറ്റു വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവയാണ് വാഹനത്തിനുള്ളില്‍ നിന്നു മോഷണം പോയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

Latest