ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ മാറ്റം വരുത്തി

Posted on: March 15, 2014 8:31 pm | Last updated: March 15, 2014 at 8:31 pm
SHARE

google play storeന്യൂഡല്‍ഹി: ഗൂഗിളിന്റെ ആപ്ലിക്ഷേന്‍ സ്‌റ്റോറായ പ്ലേ സ്‌റ്റോറില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്ഷേന്‍ വാങ്ങുന്നതിന് പാസ്‌വേഡ് നിര്‍ബന്ധമാക്കിയാണ് പുതിയ പരിഷ്‌കാരം. മുഴുവന്‍ വാങ്ങലുകള്‍ക്കും നിര്‍ബന്ധമായും പാസ്‌വേഡ് നല്‍കേണ്ടി വരുന്ന ഓപ്ഷനാണ് കൂട്ടിച്ഛേരത്തത്. നിലവില്‍ ഒരു പര്‍ച്ചേസ് നടത്തി അടുത്ത അര മണിക്കൂറിനുള്ളില്‍ വീണ്ടും പര്‍ച്ചേസ് നടത്താന്‍ പാസ്‌വേഡ് ആവശ്യമില്ല. ഇത് പലപ്പോഴും അബദ്ധത്തില്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ പര്‍ച്ചേസ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.

ദിവസങ്ങള്‍ക്ക് മുമ്പ് താനറിയാതെ 66 ഡോളര്‍ വിലയുള്ള ആപ്ലിക്കേഷന്‍ പര്‍ച്ചേസ് ചെയ്യപ്പെട്ടതിനെതിരെ കാലിഫോര്‍ണിയന്‍ കോടതിയില്‍ യുവതി പരാതി നല്‍കിയിരുന്നു. മുമ്പ് സമാനമായ കേസില്‍ ഗൂഗിളിനെതിരെ കോടതി 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിന് പുറമെ 325 ലക്ഷം ഡോളര്‍ പിഴയും വിധിച്ചു.

പുതിയ പരിഷ്‌കാരം അനുസരിച്ച് ആപ്ലിക്കേഷന്‍ വാങ്ങുന്നതിന് മൂന്ന് ഓപ്ഷനുകള്‍ ഉണ്ടാകും. എല്ലാ ആപ്ലിക്ഷേന്‍ വാങ്ങലുകള്‍ക്കും പാസ്‌വേഡ് നിര്‍ബന്ധം, ഒരു പര്‍ച്ചേസ് കഴിഞ്ഞ് 30 മിനുട്ടിനുള്ളിലുള്ള പര്‍ച്ചേസിന് പാസ്‌വേര്‍ഡ് ആവശ്യമില്ല, ഒരു പര്‍ച്ചേസിനും പാസ്‌വേര്‍ഡ് ആവശ്യമില്ല എന്നിവയാണ് ഈ ഓപ്ഷനുകള്‍. ഇതില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വേണ്ടത് ഏതെന്ന് തിരഞ്ഞെടുക്കാം.