തൃശൂരില്‍ ആളു മാറി കൊല: എട്ട് പേര്‍ അറസ്റ്റില്‍

Posted on: March 15, 2014 8:07 pm | Last updated: March 15, 2014 at 8:07 pm
SHARE

riyas-killed-at-peringanamതൃശൂര്‍: ആളുമാറി യുവാവിനെ വെട്ടിക്കെലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനം സ്വദേശി നവാസി (37) നെ കൊലപ്പെടുത്തിയ കേസിലാണ് സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കെ. രാമദാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ച് രണ്ടിനാണ് കൊലപാതകം നടന്നത്. പെരിഞ്ഞനം ജംക്ഷനു സമീപം നവാസിന് വെട്ടേല്‍ക്കുകയായിരുന്നു. കാറിലെത്തിയ എട്ടംഗ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. സാഹചര്യതെളിവുകള്‍ അപ്രാപ്യമായ കേസില്‍, കൊടുങ്ങല്ലൂര്‍, പെരിഞ്ഞനം പ്രദേശത്തു പതിവായിയിരുന്ന രാഷ്ട്രീയ സംഘട്ടനങ്ങളെക്കുറിച്ച അന്വേഷണമാണ് വഴിത്തിരിവായത്.

2008 ജൂലൈ 30നു ഡിവൈഎഫ്‌ഐ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.യു. ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ കല്ലാടന്‍ ഗിരീഷിനെ വധിക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ ഗിരിഷിനെ കാത്തിരുന്നവര്‍ക്ക് മുമ്പില്‍ എത്തിയത് നിരപരാധിയായ നവാസായിരുന്നു.