Connect with us

National

ഡല്‍ഹി പീഡനം: രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളായ രണ്ട് പേരുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുകേഷ്, പവാന്‍ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് സ്‌റ്റേ ചെയ്തത്. ഇവരടക്കം കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 13ന് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു.

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്, ജസ്റ്റിസ് ശിവ കീര്‍ത്തി സിംഗ് എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്. മാര്‍ച്ച് 31 വരെയാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

നാല് പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വധശിക്ഷ ശരിവെച്ചിരുന്നത്്. അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ എന്നിവരാണ് മറ്റു പ്രതികള്‍.

2012 ഡിസംബറിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിനെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നിരുന്നത്. സംഭവത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.