Connect with us

International

മലേഷ്യന്‍ വിമാനം ആള്‍ത്താമസമില്ലാത്ത ദ്വീപില്‍ ഇറക്കിയെന്ന് സൂചന

Published

|

Last Updated

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം അന്‍ഡമാനിലെ ആള്‍താമസമില്ലാത്ത ദ്വീപില്‍ ഇറക്കിയതായി സൂചന. അഞ്ഞൂറോളം ആള്‍ത്താമസമില്ലാത്ത ദ്വീപുകളുള്ള ഇവിടെ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ വിമാനം ഇറക്കിയിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വിമാനം റാഞ്ചിയതാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

അതിനിടെ, വിമാനത്തിന്റെ തിരോധാനത്തിനു പിന്നില്‍ പൈലറ്റുമാരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടങ്ങി. യാത്രക്കാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ടില്‍ നാല് പേര്‍ വിമാനത്തില്‍ യാത്ര ചെയ്തതായി നേരത്തെ കണ്ടെത്തിയരുന്നു. ഇവര്‍ക്ക് തീവ്രവാദ ബന്ധമില്ല എന്ന് അന്വേഷണ സംഘം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ മാസം എട്ടിനാണ് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കുള്ള യാത്രാമധ്യേ ബോയിംഗ് 777 വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ഒരാഴ്ചയായി വിമാനത്തിന് വേണ്ടി വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ഊര്‍ജിത തിരച്ചില്‍ നടത്തിയെങ്കിലും നിരാശയാണ് ഫലം. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Latest