ആര്‍ എം പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Posted on: March 15, 2014 5:38 pm | Last updated: March 15, 2014 at 5:38 pm
SHARE

kk ramaകോഴിക്കോട്: റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) സ്ഥാനാര്‍ഥികളെ കോഴിക്കോട്ട് പ്രഖ്യാപിച്ചു. കെ കെ രമ മത്സരരംഗത്തില്ല.

ആലത്തൂരില്‍ എം യു ആല്‍ബിന്‍, ആറ്റിങ്ങലില്‍ സുശീലന്‍, കോഴിക്കോട്ട് എം വി പ്രതാപ് കുമാര്‍, കാസര്‍കോട്ട് കെ കെ അശോകന്‍, കണ്ണൂരില്‍ പി പി മോഹനന്‍, തൃശൂരില്‍ ടി എല്‍ സന്തോഷ് എന്നിവര്‍ ജനവിധി തേടും. വയനാട്ടിലും മലപ്പുറത്തും ആര്‍ എം പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരിക്കുക.