Connect with us

Malappuram

മലപ്പുറം മണ്ഡലത്തില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

Published

|

Last Updated

മലപ്പുറം: സ്ഥാനാര്‍ഥിയാക്കാന്‍ ആരെങ്കിലും കോണ്‍ഗ്രസില്‍ നിന്നോ മുസ്‌ലിം ലീഗില്‍ നിന്നോ കേരളാ കോണ്‍ഗ്രസില്‍ നിന്നോ വിട്ട് പോകുന്നുണ്ടോയെന്ന് നോക്കി നടക്കുകയാണ് സി പി എമ്മെന്ന് മന്ത്രി ആര്യാടന്‍ മഹമ്മദ്. മലപ്പുറം പാര്‍ലമെന്റ്് യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടന്‍. ഇത്രയധികം സ്ഥാനാര്‍ഥികള്‍ക്ക് പഞ്ഞമുള്ള ഇടത് പക്ഷത്തെപോലെ വേറെ ആരെയും കാണാന്‍ സാധിക്കില്ല.
മൂന്നാം ചേരിയുണ്ടാക്കി ഭരിക്കുമെന്ന് പറയുന്നവര്‍ക്ക് രണ്ടക്ക സീറ്റ് പോലും ലഭിക്കില്ല. ഇന്നലെ ചൂല് കൊണ്ട് വന്നവര്‍ക്ക് വരെ ഡല്‍ഹിയില്‍ സീറ്റ് കിട്ടി. ഇന്ന് വരെ സി പി എമ്മിന് അതിന്റെ അടുത്തെത്താന്‍ പോലുമായിട്ടില്ല. ഒരുകാലത്ത് ലോകസഭയില്‍ പ്രതിപക്ഷത്തിരുന്ന പാര്‍ട്ടി ഇന്ന് 14ാം സ്ഥാനത്താണുള്ളത്. നര്‍മങ്ങളും തമാശയും നിറഞ്ഞ ആര്യാടന്റെ പ്രസംഗം കൈയടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഉള്ളിന്റെയുള്ളില്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് മുസ്‌ലിം ലീഗുകാരോട് സ്‌നേഹം ഉണ്ടോ കുഞ്ഞാലിക്കുട്ടി…അതല്ലെങ്കില്‍ എങ്ങനെയിത് സംഭവിക്കുന്നത്.
പൊന്നാനിയില്‍ ഒരു പഴയ കോണ്‍ഗ്രസുകാരനെയാണ് സി പി എമ്മിന് കിട്ടിയത്. അവിടെ യാതൊരു പ്രയാസം കൂടാതെ ഇ ടിക്ക് ഭൂരിപക്ഷം കൂടും. മലപ്പുറത്ത് നല്ലൊരു സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താന്‍ അവര്‍ക്ക് കിട്ടിയില്ല. ഈ തിരഞ്ഞെടുപ്പ് ഗൗരവമുള്ളതായി അവര്‍ എടുത്തിട്ടില്ല. ഉണ്ടെങ്കില്‍ ഇങ്ങനെയാണോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയെന്നും അദ്ദേഹം ചോദിച്ചു. ഡി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. യു ഡി എഫ്് മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി ഇ അഹമ്മദ്, മന്ത്രിമാരായ പി കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം എല്‍ എമാരായ കെ എന്‍ എ ഖാദര്‍, അബ്ദുസമദ് സമദാനി, പി ഉബൈദുല്ല, എം ഉമ്മര്‍, കെ മമ്മുണ്ണിഹാജി, അബ്ദുര്‍റഹമാന്‍ രണ്ടത്താണി, പി കെ ബശീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അബ്ദുല്‍ വഹാബ്, സബാഹ് പുല്‍പ്പറ്റ, വി വി പ്രകാശ്, എന്‍ എകരീം, പി കെ കുഞ്ഞു, സലീം കുരുവമ്പലം, കെ എം ഗിരിജ സംബന്ധിച്ചു.

Latest