Connect with us

Thrissur

പ്രവാസി എഴുത്തുകാര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിക്കും

Published

|

Last Updated

തൃശൂര്‍: പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി കേരള സാഹിത്യ അക്കാദമി സാഹിത്യ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ബംഗളൂരു കേരള സമാജം സാഹിത്യ വിഭാഗത്തിന്റെ സഹകരണത്തോടെ നാളെ രാവിലെ 10മണിക്ക് ബംഗളൂരു ഇന്ദിരാ നഗറിലുള്ള കെ എന്‍ ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാല കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. ചന്ദ്രശേഖര കമ്പാര്‍ ഉദ്ഘാടനം ചെയ്യും.
സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. അനിതാ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ പ്രമുഖ കന്നഡ എഴുത്തുകാരന്‍ ഡോ. നടരാജ് ഹൂളിയാര്‍ ഉദ്ഘാടനം ചെയ്യും. അക്ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിക്കും. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് മുഖ്യ പ്രഭാഷണം നടത്തും. സുധാകരന്‍ രാമന്തളി ആമുഖ പ്രഭാഷണം നടത്തും. അക്കാദമി അംഗം ജോണ്‍ സാമുവല്‍, സലീംകുമാര്‍, പ്രൊഫ. മോഹന കുന്ദാര്‍, ഇന്ദുമോനോന്‍, കെ കവിത, സുരേഷ് കോഡൂര്‍, പി വി മോഹനന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
മൂന്ന് മണിക്ക് നടക്കുന്ന കവി സമ്മേളനം ഡോ. ജയശ്രീ കമ്പാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി മുഖ്യ പ്രഭാഷണം നടത്തും.