Connect with us

Thrissur

വായു നിറച്ച് ഓടുന്ന ഹൈബ്രിഡ് വാഹനവുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍

Published

|

Last Updated

തൃശൂര്‍: വായു നിറച്ച് ഓടുന്ന ഹൈബ്രിഡ് വാഹനവുമായി എന്‍ജിനിംയറിംഗ്് വിദ്യാര്‍ഥികള്‍. ഉയര്‍ന്ന മര്‍ദ്ദമുള്ള വായു ഉപയോഗിച്ച് വാഹനം ഓടിക്കാമെന്നുള്ള ചിന്ത സാക്ഷാത്കരിച്ചിരിക്കുകയാണ് ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍.
ഒന്നില്‍ കൂടുതല്‍ ഊര്‍ജസ്രോതസ്സുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനത്തെയാണ് ഹൈബ്രിഡ് വഹിക്കിള്‍ എന്നാണ് വിളിക്കുക. ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ളത് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങളാണ്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് പി എച്ച് വി (ന്യുമാറ്റിക് ഹൈബ്രിഡ് വഹിക്കിള്‍). ഇലക്ട്രിക് ഊര്‍ജത്തിന് പകരം ഉയര്‍ന്ന മര്‍ദ്ദമുള്ള വായു ഉപയോഗിച്ചാണ് ഇവയില്‍ വാഹനം പ്രവര്‍ത്തിപ്പിക്കുന്നത്. ഇതുമൂലം മലിനീകരണവും ഇന്ധനക്ഷാമവും കുറക്കുന്നതോടൊപ്പം ഇന്ധന്യൂവില വര്‍ധനക്ക് പകരം വെക്കാവുന്ന ഒന്നാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു.
നിലവില്‍ എയര്‍ എന്‍ജിനില്‍ ഓടുന്ന വാഹനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ടെങ്കിലും വായുവും ഇന്ധനവും ചേര്‍ന്ന ഹൈബ്രിഡ് എന്‍ജിന്‍ എന്ന പ്രത്യേകത തങ്ങള്‍ നിര്‍മിച്ച വാഹനത്തിന് മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു. ഫ്രാങ്കോ ആന്റണി, പി ജെ ആല്‍ബര്‍ട്ട്, പി ആര്‍ റിമിന്‍, റിനോ ഡിസ്‌നി, എം എസ് സൂരജ്, ശ്രീവത്സന്‍ എന്നീ വിദ്യാര്‍ഥികളും ഉപദേശകനായ മെല്‍വിനും ചേര്‍ന്നാണ് പുതിയ ടെക്‌നോളിജിക്ക് രൂപം നല്‍കിയത്.

 

Latest