പെരുമാറ്റ ചട്ടം: അനധികൃത ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ നിര്‍ദേശം

Posted on: March 15, 2014 9:02 am | Last updated: March 15, 2014 at 9:02 am
SHARE

കാസര്‍കോട്: തിരഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ കട്ടൗട്ടുകള്‍ എന്നിവ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നീക്കം ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടത്തിന്റെ ജില്ലാ നോഡല്‍ ഓഫീസറായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ഒ മുഹമ്മദ് അസ്‌ലമിനെ ജില്ലാ തിരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് മാതൃകാ പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം. പരാതികള്‍ ഉള്ളവര്‍ക്ക് നോഡല്‍ ഓഫീസറുടെ 9447726900 എന്ന നമ്പറിലും ചുമതലപ്പെട്ട മറ്റ് ഓഫീസര്‍മാരെ അറിയിക്കാം.
മഞ്ചേശ്വരം നിയോജകമണ്ഡലം ഡപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് 9446013642, കാസര്‍കോട് മണ്ഡലം ഡപ്യൂട്ടി തഹസില്‍ദാര്‍ പി പി രഘുനാഥന്‍ 9847629429, ഉദുമ മണ്ഡലം ഡപ്യൂട്ടി തഹസില്‍ദാര്‍ പി എ സജീവ്കുമാര്‍ 9447105787 കാഞ്ഞങ്ങാട് മണ്ഡലം ഡപ്യൂട്ടി തഹസില്‍ദാര്‍ രാജലിംഗം 9946284346, തൃക്കരിപ്പൂര്‍ മണ്ഡലം ഡപ്യൂട്ടി തഹസില്‍ദാര്‍ കെ ഷാജി 9497421884, ജില്ലാതല സ്‌ക്വാഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍ ബിജു 9447453711. ഓരോ സംഘത്തിലും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു സിവില്‍ പോലീസ് ഓഫീസര്‍, ഒരു ഓഫീസ് അറ്റന്റന്റും ഉണ്ടായിരിക്കും. അനുവാദം ഇല്ലാതെ പോതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പോസ്റ്ററുകള്‍ ബാനറുകള്‍, മറ്റ് തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ സ്‌ക്വാഡ് നീക്കം ചെയ്യുന്നതാണ്. കൂടാതെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം അറിയിക്കും.