സിവില്‍ സര്‍വീസ് – ജില്ലാതല വിദ്യാഭ്യാസ വിചാര സന്ദേശ യാത്രക്ക് തുടക്കമായി

Posted on: March 15, 2014 9:02 am | Last updated: March 15, 2014 at 9:02 am
SHARE

കല്‍പ്പറ്റ: അഴിമതി രഹിതവും കാര്യക്ഷമവും സംതൃപ്തവുമായ സിവില്‍ സര്‍വ്വീസ് പുനസൃഷ്ടിക്കുക, പെന്‍ഷന്‍പ്രായം ഏകീകരണം ഉള്‍പ്പെടെയുള്ള കേന്ദ്രാനുകൂല്യങ്ങള്‍ അനുവദിക്കുക, ഗുണമേ•യുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സന്ദേശയാത്ര നടത്തുന്നത്. സന്ദേശയാത്ര സെറ്റോ സംസ്ഥാന ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ ജാഥാ ക്യാപ്റ്റനും സെറ്റോ ജില്ലാ ചെയര്‍മാനുമായ ഉമാശങ്കറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ എം.യു രാജന്‍, ഷാജു ജോണ്‍, പി.എസ്. ഗിരീഷ്‌കുമാര്‍, കെ. രാധാകൃഷ്ണന്‍, പി.എം.ജോസ്, സി.എ.ഗോപി, ഇ.വി.അബ്രഹാം, കെ.മുരളീധരന്‍, സുരേഷ് ബാബു വാളല്‍, കെ. പ്രകാശന്‍, രമേശന്‍ മാണിക്കല്‍, കെ.ഇ. സതീശന്‍, കെ.സി.ജോസഫ്, സി.രാജീവന്‍, സി.എം. അബ്ദുള്‍ സലം, ബിനു കോറോത്ത്, ശരത് സോമന്‍, മനോജ് കുമാര്‍ വി.എന്‍, കെ.എം. ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.സന്ദേശയാത്ര കല്‍പ്പറ്റ ടൗണ്‍, മേപ്പാടി, വടുവഞ്ചാല്‍, അമ്പലവയല്‍, മീനങ്ങാടി, മിനിസിവില്‍ സ്റ്റേഷന്‍ ബത്തേരി, പുല്‍പ്പള്ളി, പനമരം, വെള്ളമുണ്ടയിലൂടെ സഞ്ചരിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് മാനന്തവാടിയില്‍ സമാപിക്കും.