വീണ്ടും പഴയ തട്ടകത്തില്‍

    Posted on: March 15, 2014 12:01 am | Last updated: March 15, 2014 at 12:38 am
    SHARE

    ബംഗളൂരു: ബി എസ് ആര്‍ കോണ്‍ഗ്രസിനെ ബി ജെ പിയില്‍ ലയിപ്പിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ ബി എസ് ആര്‍ നേതാവ് ശ്രീരാമലു ബി ജെ പിയില്‍ തിരിച്ചെത്തി. 2011 നവംബറിലാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഖനന കേസില്‍ ജയിലില്‍ കഴിയുന്ന ജനാര്‍ദന റെഡ്ഢിയുടെ സഹായിയാണ് ശ്രീരാമലു.
    ശ്രീരാമലു പാര്‍ട്ടിയില്‍ വീണ്ടും ചേര്‍ന്നതായി കര്‍ണാടകയിലെ ബി ജെ പി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പിന്തുണച്ചിട്ടും ബി എസ് ആര്‍ കോണ്‍ഗ്രസിനെ ലയിപ്പിക്കില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയത്. സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തതോടെയാണ് ശ്രമം വിഫലമായത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ താത്പര്യത്തെ തുടര്‍ന്നാണ് ബി ജെ പിയില്‍ തിരിച്ചെത്തിയതെന്ന് ശ്രീരാമലു പറഞ്ഞു.