അമിത് ഷാക്ക് നോട്ടീസ്‌

Posted on: March 15, 2014 12:08 am | Last updated: March 15, 2014 at 12:08 am
SHARE

amith shaഅഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്ര മോദിയുടെ വലംകൈയും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് സി ബി ഐ കോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. കേസില്‍ അദ്ദേഹത്തെ പ്രതി ചേര്‍ക്കാത്തത് ചോദ്യം ചെയ്ത ഹരജിയിലാണ് അഹമ്മദാബാദ് സി ബി ഐ പ്രത്യേക കോടതി അമിത് ഷാക്ക് നോട്ടീസ് അയച്ചത്. 2004ല്‍ ഇശ്‌റത്ത് ജഹാനെയും മറ്റ് നാല് പേരെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. ഈ മാസം 26ന് മറുപടി നല്‍കണമെന്നാണ് കോടതി ഉത്തരവ്. കേസില്‍ ഇതിനകം രണ്ട് കുറ്റപത്രങ്ങള്‍ സി ബി ഐ ഫയല്‍ ചെയ്തിട്ടുണ്ട്.