2005ന് മുമ്പുള്ള കറന്‍സികള്‍ ജനുവരി ഒന്ന് വരെ മാറ്റിവാങ്ങാം

Posted on: March 15, 2014 6:00 am | Last updated: March 15, 2014 at 12:06 am
SHARE

currencyതിരുവനന്തപുരം: 2005ന് മുമ്പ് പുറത്തിറങ്ങിയ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബേങ്ക് 2015 ജനുവരി ഒന്ന് വരെ നീട്ടി. പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2005ന് മുമ്പുള്ള ഭൂരിപക്ഷം കറന്‍സി നോട്ടുകളും മാറ്റിവാങ്ങിയിട്ടുണ്ട്. നിലവില്‍ 2005ന് മുമ്പുള്ള കറന്‍സികള്‍ സ്വീകരിക്കാനും കൈമാറ്റം ചെയ്യാനും യാതൊരു നിയമപ്രശ്‌നങ്ങളുമില്ലെന്നും വ്യത്യസ്ത സീരീസിലുള്ള കറന്‍സികള്‍ ഒരേ സമയം പ്രചാരത്തില്‍ വരാതിരിക്കാനുള്ള നടപടിയാണിതെന്നും റിസര്‍വ് ബേങ്ക് അറിയിച്ചു.