എസ് എസ് എഫ് സംസ്ഥാന ഗൈഡന്‍സ് ശില്‍പ്പശാല നാളെ

Posted on: March 15, 2014 12:50 am | Last updated: March 16, 2014 at 5:03 am
SHARE

ssf flag...കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വേനല്‍ അവധിക്കാലത്ത് വിവിധ ഘടകങ്ങളില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ, പരിശീലന, സേവന പദ്ധതികള്‍ക്ക് അന്തിമരൂപമായി. പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാനത്തെ 84 കേന്ദ്രങ്ങളില്‍ സമ്മറൈസ് ക്യാമ്പുകള്‍ നടക്കും.
സെക്ടര്‍ കേന്ദ്രങ്ങളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കും. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പഠനപ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനു വേണ്ടി സംസ്ഥാന വ്യാപകമായി മെറിറ്റ് ഈവനിംഗുകള്‍ സംഘടിപ്പിക്കും. പഠനസഹായം, പഠനോപകരണ വിതരണം എന്നിവക്ക് വേണ്ടി സംസ്ഥാനത്തെ ആറായിരം യൂനിറ്റ് കേന്ദ്രങ്ങളില്‍ എജ്യൂഹെല്‍പ്പ് പ്രോഗ്രാമുകളും സംഘടിപ്പിക്കും .
ഉപരിപഠന മാര്‍ഗനിര്‍ദേശ ക്ലാസുകളിലും സിവില്‍ സര്‍വീസ് പ്രചോദന ക്ലാസുകളിലും നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കും ജില്ലാ ഗൈഡന്‍സ് സമിതി അംഗങ്ങള്‍ക്കും വേണ്ടിയുള്ള ഗൈഡന്‍സ് ശില്‍പ്പശാല നാളെ രാവിലെ 10 മണിക്ക് സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. എം എസ് ഒ നാഷനല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ ഉദ്ഘാടനം ചെയ്യും.