എസ് വൈ എസ് മിഷന്‍ 2014 ;സാന്ത്വന ശില്‍പ്പശാല നാളെ

Posted on: March 15, 2014 12:01 am | Last updated: March 16, 2014 at 2:33 pm
SHARE

sysFLAGകോഴിക്കോട്: ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിച്ചു വരുന്ന മിഷന്‍ 2014 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാന്ത്വന ശില്‍പ്പശാല നാളെ.
സമൂഹത്തില്‍ രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് സംസ്ഥാന കമ്മിറ്റി സംവിധാനിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ളതാണ് ശില്‍പ്പശാല. ഈ സംഘടനാ വര്‍ഷത്തിലെ മെഗാ പദ്ധതിയായ മിഷന്‍ 2014 ന്റെ ഭാഗമായി യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളിലായി സംഘടിപ്പിച്ച ഹെല്‍ത്ത് സ്‌കൂള്‍, സാന്ത്വന സംഗമം, സാന്ത്വന കേന്ദ്രം എന്നിവയുടെ ഭാഗമായി രൂപവത്കരിച്ച ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള പരിശീലനമാണ് ശില്‍പ്പശാലയുടെ മുഖ്യ അജന്‍ഡ. അവശരായ രോഗികളുടെ പരിചരണം, ആകസ്മിക ദുരന്തം, അപകടം എന്നീ ഘട്ടങ്ങളിലെ സഹായം എന്നിവക്കുവേണ്ടിയാണ് പ്രധാനമായും സാന്ത്വനം ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നത്. സംസ്ഥാനത്തെ ആറായിരത്തിലധികം വരുന്ന യൂനിറ്റുകളില്‍ നാല്‍പ്പത്തി അയ്യായിരത്തിലധികം സന്നദ്ധ സേവകരുണ്ട്. ഇവര്‍ക്കുള്ള പ്രായോഗിക പരിശീലനം ഏപ്രില്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കും.
നാളെ കാലത്ത് പത്ത് മണിക്ക് മര്‍കസ് കോംപ്ലക്‌സില്‍ സംസ്ഥാന ക്ഷേമകാര്യ വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സ്വാദിഖ് വെളിമുക്ക്, റഹ്മത്തുല്ല സഖാഫി എളമരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ല, സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാരും സാന്ത്വനം ക്ലബ്ബ് കോ-ഓഡിനേറ്റര്‍മാരും സാന്ത്വന കേന്ദ്രത്തിന്റെ കണ്‍വീനര്‍മാരുമാണ് ശില്‍പ്പശാലയിലെ പ്രതിനിധികള്‍.