നൂറെ മദീന സംഘടിപ്പിച്ചു

Posted on: March 14, 2014 8:38 pm | Last updated: March 14, 2014 at 8:44 pm
SHARE

ഷാര്‍ജ: തളിപ്പറമ്പ് ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍ മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി അല്‍ മഖര്‍ ഷാര്‍ജ കമ്മിറ്റി ‘നുറെ മദീന’ സംഘടിപ്പിച്ചു. സലീം വളപട്ടണം അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണല്‍ വൈ പ്രസിഡണ്ട് കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളുടെ പ്രവാചക പ്രകീര്‍ത്തന പ്രഭാഷണത്തെ തുടര്‍ന്ന് അബ്ദു സമദ് അമാനി, അബ്ദു ശുക്കൂര്‍ ഇര്‍ഫാനി, അഫ്‌സല്‍ കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവാചക മദ്ഹുകളും നടന്നു.
നൂറെ മദീന രണ്ടാം ഘട്ടം ഷാര്‍ജ ഇസ്‌ലാമിക് സെന്ററില്‍ ശശിയാഴ്ച നടന്നു. സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥനയും അസീസ് സഖാഫി ആശംസയും നേര്‍ന്നു. തുടര്‍ന്ന് ബുര്‍ദ ആലാപനവും മദ്ഹ് റസൂല്‍ പ്രഭാഷണവും നടന്നു.