Connect with us

Gulf

വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് 21 ശാഖകള്‍ കൂടി തുറക്കും

Published

|

Last Updated

ദുബൈ: ധനകാര്യ സ്ഥാപനമായ വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് അടുത്ത വര്‍ഷത്തോടെ 21 ശാഖകള്‍ കൂടി യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ തുറക്കുമെന്നു ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സപോട്ട് സര്‍വീസസ് ഓഫീസര്‍ സുല്‍ത്താന്‍ അല്‍ മഹ്മൂദ് വ്യക്തമാക്കി. വാള്‍സ്ട്രീറ്റ് ആസ്ഥാനത്ത് നടത്തിയ റൗണ്ട് ടേബിള്‍ ടോക്കില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 29ാമത് ശാഖ കഴിഞ്ഞ ദിവസം അബുദാബിയിലെ ബനിയാസ് പോസ്റ്റ് ഓഫീസിന് സമീപം തുറന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഏഴു ശാഖകള്‍ കൂടി തുറക്കും.
അടുത്ത വര്‍ഷം അവസാനിക്കുന്നതോടെ ശാഖകളുടെ എണ്ണം 50ല്‍ എത്തിക്കാനാണ് പദ്ധതി. 1982ലാണ് വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് ധനകാര്യമേഖലയില്‍ സ്ഥാനം പിടിച്ചത്. ഇന്ത്യയിലെ 17,500 തപാലാപ്പീസുകളുമായി കമ്പനിക്ക് പണം കൈമാറാന്‍ കരാറുള്ളത് അയക്കുന്ന നിമിഷം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് പണം കൈപറ്റാന്‍ സഹായകമാവുന്നുണ്ട്. കൂടുതല്‍ ക്യാഷ് കസ്റ്റമേഴ്‌സിനെ കമ്പനിയുമായി സഹകരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്ത് പണം അയക്കുന്നതിന് ഏറ്റവും കുറവ് കമ്മീഷന്‍ നിലവിലുള്ള രാജ്യമാണ് യു എ ഇയെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ബിസിനസില്‍ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഇതാണ് പുതിയ ഉയരങ്ങള്‍ തേടാന്‍ കമ്പനിയെ പ്രാപ്തമാക്കിയിരിക്കുന്നതെന്ന് എം ഡി സുല്‍ത്താന്‍ ബിന്‍ ഖര്‍ഷാന്‍ പറഞ്ഞു. ഈ വര്‍ഷം ശാഖകളില്‍ 35 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സ്ഥാപനത്തിന്റെ സേവനം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ലണ്ടണില്‍ മൂന്നും ഹോംങ്കോങ്ങില്‍ അഞ്ചും ശാഖകള്‍ വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ചിനുണ്ടെന്നും ബിന്‍ ഖര്‍ഷാന്‍ പറഞ്ഞു.

Latest