അബ്ദുല്ലക്കുട്ടി കുറ്റക്കാരനാണെങ്കില്‍ യു ഡി എഫ് സംരരക്ഷിക്കില്ലെന്ന് ചെന്നിത്തല

Posted on: March 14, 2014 6:47 pm | Last updated: March 15, 2014 at 12:01 am
SHARE

chennithalaകണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ യു ഡി എഫ് ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സരിതാനായരുടെ പരാതിയില്‍ അബ്ദുല്ലക്കുട്ടിയെ അറസ്റ്റ് ചെയ്യണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു. വരുന്ന തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് 20 സീറ്റിലും വിജയിക്കുമെന്നും ഇടതുമുന്നണിയില്‍ നിന്നും ഇനിയും പാര്‍ട്ടികള്‍ യു ഡി എഫിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു.