അബ്ദുല്ലക്കുട്ടിയെ വഴിയില്‍ തടയില്ലെന്ന് സി പി എം

Posted on: March 14, 2014 4:11 pm | Last updated: March 14, 2014 at 6:05 pm
SHARE

abdullakkuttyകണ്ണൂര്‍: ലൈഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഇനി വഴിയില്‍ തടയേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചു. എന്നാല്‍ അബ്ദുല്ലക്കുട്ടിക്കെതിരെയുള്ള ആരോപണം തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്നും സി പി എം പറഞ്ഞു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് നടക്കുന്ന യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഡി സി സി അബ്ദുല്ലക്കുട്ടിയെ മാറ്റിനിര്‍ത്തിയിരുന്നു.