Connect with us

Ongoing News

സുഷമയുടെ എതിര്‍പ്പ് ഫലിച്ചു; ബി എസ് ആര്‍ കോണ്‍ഗ്രസിനെ ലയിപ്പിക്കില്ല

Published

|

Last Updated

ബംഗളൂരു: മുതിര്‍ന്ന നേതാവ് സുഷമാ സ്വരാജിന്റെ എതിര്‍പ്പ് ഫലിച്ചു. ബി ശ്രീരാമലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസിനെ ബി ജെ പിയില്‍ ലയിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. ലയന സാധ്യത അടഞ്ഞുവെങ്കിലും ബെല്ലാരിയില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥിയായി ശ്രീരാമലുവിനെ തീരുമാനിച്ചിട്ടുണ്ട്. ബി എസ് ആര്‍ കോണ്‍ഗ്രസ് ബി ജെ പിയില്‍ ലയിക്കുന്നതിനെ കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍ പിന്തുണച്ചപ്പോള്‍ സുഷമയുടെ നേതൃത്വത്തില്‍ ഏതാനും ദേശീയ നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ലിമെന്ററി ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ലയന നിര്‍ദേശം തള്ളിയത്. ഖനന അഴിമതിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബി ജെ പി വിട്ട റെഡ്ഢി സഹോദന്മാരുടെ വലംകൈയാണ് ശ്രീരാമലു. ഈ പ്രതിച്ഛായ തന്നെയാണ് ബി എസ് ആറിന്റെ ലയന സ്വപ്‌നങ്ങള്‍ കെടുത്തിയത്.

Latest