ഗുല്‍ പനാഗ് ആം ആദ്മി സ്ഥാനാര്‍ഥി

    Posted on: March 14, 2014 2:42 am | Last updated: March 14, 2014 at 5:45 pm
    SHARE

    gul panagചണ്ഡിഗഢ്: ബോളിവുഡ് താരം ഗുല്‍ പനാഗ് ചണ്ഡീഗഢില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകും. അഴിമതിയും വര്‍ഗീയതയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ഇതിനു പരിഹാരം കാണുകയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും സാമൂഹിക പ്രവര്‍ത്തക കൂടിയായ ഗുല്‍ പനാഗ് അഭിപ്രായപ്പെട്ടു. ആം ആദ്മി ഒരു പ്രസ്ഥാനമാണെന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് പാര്‍ട്ടിക്കു കഴിയുമെന്നും അവര്‍ പറഞ്ഞു.