ദുബൈയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സിംകാര്‍ഡ് റദ്ദാക്കല്‍ 17 മുതല്‍

Posted on: March 14, 2014 4:07 pm | Last updated: March 15, 2014 at 12:45 am

etisalat sim cardദുബൈ: ഇത്തിസലാത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സിംകാര്‍ഡുകള്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി വെള്ളിയാഴ്ച പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മുതല്‍ പത്ത് വരെ ഇത്തിസലാത്തിന്റെ ഔട്ട്‌ലെറ്റുകളില്‍ എത്തി രജിസ്റ്റര്‍ ചെയ്യാം. മറ്റു ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയത്തും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, റെസിഡന്‍സ് വിസ എന്നിവയാണ് പ്രവാസികള്‍ ഹാജരാക്കേണ്ട രേഖകള്‍. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. ഇതിനായി www.etisalat.ae എന്ന സൈറ്റില്‍ പ്രവേശിച്ചാല്‍ മതി. 800121 എന്ന ടോള്‍ ഫ്രീ നമ്പറിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. മലയാളം അടക്കം നാല് ഭാഷകളില്‍ ടോള്‍ഫ്രീ സൗകര്യം ലഭ്യമാണ്.