പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Posted on: March 14, 2014 3:34 pm | Last updated: March 15, 2014 at 12:01 am
SHARE

aadhar cardദുബൈ: പ്രവാസി ഇന്ത്യക്കാര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ദുബൈയിലെ ഇന്ത്യന്‍ എംബസിവൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. നിലവില്‍ സ്വന്തം നാട്ടില്‍വെച്ച് മാത്രമേ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ മാര്‍ഗമുള്ളൂ. ഇതനുസരിച്ച് പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി നാട്ടില്‍ വരേണ്ടിവരും. എന്നാല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാല്‍ വിദേശത്ത് നിന്ന് തന്നെ അപേക്ഷിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം പറഞ്ഞു.

പ്രവാസികളില്‍ ഭൂരിഭാഗം പേരും ആധാര്‍ കാര്‍ഡ് ഇല്ലാത്തവരാണ്. നാട്ടില്‍ വന്ന സമയത്ത് ആധാറിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍ പലര്‍ക്കും മാസങ്ങളായിട്ടും കാര്‍ഡ് കിട്ടിയിട്ടുമില്ല. യു എ ഇയില്‍ വൈകാതെ  നിര്‍ബന്ധമാക്കുന്നതോടാെപ്പം മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും ആധാര്‍ നിര്‍ബന്ധകാക്കിയേക്കും.

2009ലാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി ആധാര്‍ കാര്‍ഡ് സംവിധാനം കൊണ്ടുവന്നത്.