Connect with us

Kannur

അബ്ദുല്ലക്കുട്ടിക്ക് തെരെഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് വിലക്ക്

Published

|

Last Updated

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്ക് തെരെഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് വിലക്ക്. തന്നെ പീഡിപ്പിച്ചു എന്ന സരിതാനായരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അബ്ദുല്ലക്കുട്ടിക്ക് വിലക്ക്. ഇന്ന് വൈകുന്നേരം നാലിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നാണ് അബ്ദുല്ലക്കുട്ടിയെ മാറ്റിനിര്‍ത്തുന്നത്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഡി സി സി അബ്ദുല്ലക്കുട്ടിയെ അറിയിച്ചു.

തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അബ്ദുല്ലക്കുട്ടി സജീവമായി പങ്കെടുക്കുമെന്ന് ഡി സി സി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്. കഴിഞ്ഞദിവസം അബ്ദുല്ലക്കുട്ടിയെ ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. അബ്ദുല്ലക്കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി വൈ എഫ് ഐയുടെ പ്രതിഷേധം.