വിഴിഞ്ഞം പദ്ധതി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ്

Posted on: March 14, 2014 12:06 pm | Last updated: March 15, 2014 at 8:07 am
SHARE

Artist_Impression_Vizhinjam

ചെന്നൈ: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയക്കാന്‍ ഹരിത ട്രെബ്യൂണല്‍ തീരുമാനിച്ചു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. വിഴിഞ്ഞം പദ്ധതി നടപ്പായാല്‍ 30 കിലോ മീറ്ററോളം ദൂരം കടലെടുത്തുപോവും. മണ്ണിടിച്ചിലിനും മറ്റു പരിസ്ഥിതി ദുരന്തങ്ങള്‍ക്കും പദ്ധതി കാരണമാവും. കനത്ത ഭരണകൂട സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതെന്നും അത് പുനഃപരിശോധിക്കണമെന്നും ആയിരുന്നു ഹരജിക്കാരുടെ വാദം. വിഴിഞ്ഞം സ്വദേശികളാണ് ഹരജി നല്‍കിയത്. ഹരജി അടുത്ത മാസം 25ന് പരിഗണിക്കും.