ജപ്പാനില്‍ ഭൂചലനം: 17പേര്‍ക്ക് പരിക്ക്

Posted on: March 14, 2014 11:15 am | Last updated: March 15, 2014 at 12:00 am
SHARE

earth quakeടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി. ഭൂചലനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്നും കാലാവസ്ഥാ നിരീക്ഷണവിഭാഗം അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.